എന്റെ ഏട്ടത്തിയമ്മ ഭാഗം – 33

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ‘ ഞാൻ പറഞ്ഞില്ലേ. കുഴപ്പം ഒന്നും വരത്തില്ലെന്ന്.. ഏടത്തി പറഞ്ഞപോലെ ദേഷ്യത്തിനു കളെള്ളാത്തിരി കുടിച്ചു കാണും. കെട്ടെറങ്ങണേൽ താമസിയ്ക്കുവാരിക്കും.” ‘ എന്റീശരാ. എന്റെ തേവരേ. ഒന്നും പറ്റാതിരുന്നാ മതിയാരുന്നു. ഇനി ഞാൻ എന്റെ ആയുസ്സി വീഴത്തില്ലേ.സൂക്ഷിച്ചോളാവേ.. എന്റെ ഭഗോതീ. ‘ ഏടത്തി കണ്ണു തുടച്ചു. അവർക്കല്പം ആശ്വാസമായതു പോലെ. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേഴ്സ് ഇറങ്ങിവന്ന് വിളിച്ചു. ‘ രോഗിയ്ക്ക് ബോധം വീണിട്ടൊണ്ട്. ഇനി കാണണമെങ്കിൽ ഏറ്റവും അടുത്ത ആൾക്കാർക്ക് മാത്രം കാണാം. പക്ഷേ.. രോഗിയേ ചോദ്യങ്ങൾ ചോദിച്ച് ശല്യപ്പെടുത്തരുത്. ഡോക്ടർ വന്ന് പരിശോധിച്ചിട്ട്. വാർഡിലേയ്ക്കു മാറ്റും. പിന്നെ നിങ്ങളെന്തു വേണേലും ആയിയ്യോ. ‘ ഞങ്ങൾ അകത്തു കയറി ഞങ്ങളേ കണ്ട ചേട്ടന്റെ മുഖത്ത് ഒരു വിളറിയ പുഞ്ചിരി പടർന്നു. കാര്യമായ ക്ഷീണമൊന്നും കണ്ടില്ല. ഏടത്തി ചേട്ടന്റെ കാൽക്കലിരുന്നു. ചേട്ടൻ മെല്ലെ എന്നെ കയ്ക്കുകാട്ടി വിളിച്ചു. ഞാൻ അടൂച്ചു ചെന്നു.

    ‘ നിങ്ങൾ. എങ്ങനെ അറിഞ്ഞു…?..’ പ്രതത്തിൽ കണ്ടു. വണ്ടീടേ നമ്പരു വെച്ചാ മനസ്സിലാക്കിയേ…”
    പൊന്നപ്പൻ..?..”

    വാർഡിലൊണ്ടെന്നു പറഞ്ഞു. കൊഴപ്പമൊന്നുമില്ല.
    നീ കണ്ടോ.. ?..”

    ഇല്ല. ഗണേശനും കുഞ്ഞുട്ടനും അങ്ങോട്ടു പോയിട്ടൊണ്ട്.” ചേട്ടൻ കാൽക്കലിരുന്ന് കരയുന്ന ഭാര്യയേ നോക്കി
    ‘ ഗീതേ.’

    ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി

    ‘ നീ ഇങ്ങു വന്നേ.” ചേട്ടൻ കയ്ക്കുകാട്ടി വിളിച്ചു. ഏടത്തി ചേട്ടന്റെ മുഖത്തിനരികിലായി നിലത്തിരുന്നു. ‘ നീയെന്തിനാ കരേനേ. എനിമ്നാന്നും പറ്റിയിട്ടില്ല. തേവരു കാത്തു. ‘

    ‘ കേട്ടപ്പം . മുറി തൊറന്ന്. ഓടിപ്പോന്നതാ. ദേഷ്യം തോന്നരുതേട്ടാ…’ ഏടത്തി കരച്ചിലിനിടയിൽ പറഞ്ഞു. ‘ അയ്യോ. ഞാൻ . മുറീ പൂട്ടിയിട്ടാരുന്നല്ലേ. എന്നിട്ട്. നെനക്കെങ്കിലും ഒന്നു തൊറക്കാരുന്നില്ലേടാ.”

    രാവിലേ പത്രേതാമായിട്ട്.’ പറയുമ്പോൾ ഏടത്തിയേ, വിറയ്ക്കുന്നുണ്ടായിരുന്നു. ഭർത്താവിനോട് പച്ചക്കള്ളം പറയേണ്ടി വന്ന കുറ്റബോധം. ‘ പിന്നേ. നീ ഇന്നലേ വല്ലോം കഴിച്ചാരുന്നോ. അതോ പട്ടിണി കെടന്നോ.?..” അതു ചോദിയ്ക്കുമ്പോൾ ചേട്ടന്റെ കൺതടങ്ങളിൽ ഉരുണ്ടുകൂടിയ കണ്ണുനീർത്തുള്ളികൾ കവിളിൽ കൂടി ഒഴുകി ഏടത്തി ആ നെഞ്ചിലേയ്ക്കു വീണു കിടന്നു കരഞ്ഞു. രണ്ടുപേരുടേയും മനസ്സിൽ പശ്ചാത്താപമായിരുന്നു. ഒരാൾ ചെയ്ത തെറെന്താണെന്ന് മറേറയാളിനറിഞ്ഞു കൂടാ. രണ്ടുപേരുടെയും തെറ്റ് അറിയാവുന്നത് എനിയ്ക്കു മാത്രം. പക്ഷേ അതാരോടും പറയാനും വയ്യ. ‘ പോട്ടെ. മറന്നു കള. ഇനി അങ്ങനെ ഒണ്ടാവില്ല..നീയാണെ സത്യം.” ചേട്ടൻ ഏടത്തിയുടെ മുടിയിൽ തലോടി വിഷമം അടക്കി ധൈര്യം സംഭരിയ്ക്കാൻ ഞാൻ ആവും വിധം ശ്രമിച്ചു. ‘ നിങ്ങളു. രാവിലേ പുറപ്പെട്ടതാരിയ്ക്കും. എട്ടാ. നീ ഇവൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്ക്. ഇന്നലെയേ പട്ടിണിയാ പാവം. പിന്നേ രാവിലേം കഴിച്ചു കാണത്തില്ലല്ലോ. നീയും വല്ലോം കഴിച്ചേച്ചു വാ. ചെല്ല. ‘ ’ ഞങ്ങളു കഴിച്ചോളാം. ഇപ്പം ചേട്ടനെങ്ങിനേണ്ട. വല്ലടത്തും വേദന തോന്നണണ്ടോ.” ഇല്ല. പിന്നെ നടുവിന്റെ മുകളിയായിട്ട്. ഒരു ചെറിയ കടുകഴപ്പൊണ്ട്. തലേടെ പൊറകിലും ഇത്തിരി നീറ്റൽ.”

    ‘ എങ്കിൽ അനങ്ങാതെ കെടന്നോ. കള്ളിന്റെ ലഹരി എറങ്ങിയാലേ. മരുന്ന് ഏക്കത്തൊള്ളൂ.”

    ‘ പോട്ടെടീ. കരയാതെ. അഛനും അമേo.?..’

    ഏട്ടൻ അന്വേഷിച്ചു. ‘ അവരു പെങ്ങടവിടെ അല്ലേ. കല്യാണത്തിന്റെ തെരക്കിനെടേലാരാ അവിടെ പ്രതം തപ്പിനോക്കണേ. അതും. ചെറിയ ഒരു വാർത്തയാരുന്നു. അവിടെ ഇപ്പം ആർക്കും നമ്മടെ പൊന്നപ്പന്റെ വണ്ടീടെ നമ്പരറിയത്തില്ലല്ലോ.”

    ‘ എങ്കിൽ ഇപ്പം അറിയിയ്ക്കുണ്ട്. ഞാൻ കല്യാണത്തിനു ചെന്നില്ലാന്നു വിചാരിയ്ക്കത്തേ ഒള്ളല്ലോ. നമ്മക്ക് ഇന്നു തന്നേ ഡിസ്ചാർജു വാങ്ങി പോകാം.” അപ്പോഴേയ്ക്കും നേഴ്സ്സു കയറി വന്നു.
    ആങ്ഹാ. രോഗിയേ ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ട്. പൊറത്തോട്ടു കെടന്നാണോ കരയുന്നേ..മാറിയ്യേ. ഡോക്ടറു വരുന്നൊണ്ട്. പൊറത്തെറങ്ങിയ്യേ…” അവർ ധ്യതി കൂട്ടി ഞാൻ ചെന്ന് ഏടത്തിയുടെ തോളിൽ പിടിച്ചു പൊക്കി അവരെന്റെ തോളിൽ ചാരി. ‘ കൊണ്ടു പൊയ്യോടാ. വാർഡിൽ വരുമ്പം കാണാം. ഏടത്തി ഏട്ടന്റെ കയ്ക്ക് വിടാൻ മടിച്ചു. ഏട്ടനും. ഞാൻ ഏടത്തിയേയും കൂട്ടി വെളിയിലിറങ്ങി. പുറത്തിറങ്ങിയ ഞങ്ങൾ പൊന്നപ്പന്റെ അടുത്തേയ്ക്കു ചെന്നു. മുഖത്തും കയ്യിലും പിന്നെ മുട്ടിനും എല്ലാം വെച്ചുകെട്ട പാവം, ഏട്ടനേക്കാൾ ഈ പാവത്തിനാണല്ലോ പരുക്ക്. ഞാൻ വിചാരിച്ചു സങ്കടം തോന്നി, അവന്റെ കെടപ്പു കണ്ടപ്പോൾ. ‘ എങ്ങനേണ്ട് പൊന്നപ്പാ ഇപ്പം…?.. ഞാൻ ചോദിച്ചു. ഏടത്തി വെറുതേ നോക്കി നിന്നു. ” ശരീരം മുഴുവൻ നല്ല വേദന. മുട്ടു കഴയ്ക്കുന്നു. ഉളുക്കിയോന്നു സംശയം സ്റ്റീയറിങ്ങ് റാഡിലിടിച്ചു കാണും. പിന്നെ എങ്ങാണ്ടൊക്കെ മുട്ടി …” ” ഇതെങ്ങനെ സംഭവിച്ചെടാ.. നീ നന്നായിട്ടു വണ്ടിയോടിയ്ക്കുന്നതല്ലേ.” അവന്റെ കുറ്റമല്ലെടാ. ഞാൻ പിന്നെപ്പറയാം. ഗണേശൻ അവനേ തടഞ്ഞു. ചേട്ടനേ കണ്ടോ. ഇപ്പം എങ്ങിനേ.” കൊഴപ്പമൊന്നുമില്ല. ഇത്തിരി ലഹരി ഒണ്ടാരുന്നു. അതോണ്ടാ ബോധം തെളിയാൻ
    താമസിച്ചേ. ഇപ്പം ഇങ്ങോട്ടു കൊണ്ടു വരും.’ ‘ എങ്കിൽ ഞാൻ ഒന്നു പോയി നോക്കട്ടെ. ഗണേശൻ വരുന്നോ.” കുഞ്ഞുട്ടൻ ചോദിച്ചു.

    വേണ്ടെന്നേ.. ഇപ്പം ആ മുറീൽ ആരേം കേറ്റത്തില്ല. ഡോക്ടറു ചെക്കു ചെയ്തതോണ്ടിരിയ്ക്കുവാ.ഇങ്ങോട്ടു. ഇപ്പത്തന്നേ മാറ്റും.’ ‘ എന്നാ ഇങ്ങോട്ടു വരട്ടെ.” കുഞ്ഞുട്ടൻ സമാധാനിച്ചു. കുറേക്കഴിഞ്ഞപ്പോൾ ചേട്ടനേ ഒരു കട്ടിലിൽ ഉരുട്ടിക്കൊണ്ടു വന്നു വാർഡിലേ ബെഡ്ഡിൽ എടുത്തു കിടത്തിയിട്ട് നേഴ്സ്സുമാർ പോയി ഒരു നേഴ്സ് എന്നോടു പറഞ്ഞു. ‘ ഉച്ചയ്ക്കു മുമ്പ് എക്സ്റേ റിസൾട്ടു കിട്ടും അപ്പം ഡോക്ടറു വിളിയ്ക്കും. എങ്ങും പോകരുത്.’ ‘ ശൈരി.” ഏടത്തിയ്ക്കു സമാധാനമായതു പോലെ, അവർ ഒരു സ്റ്റുളിൽ ഏട്ടന്റെ അടുത്തായി ഇരുന്നു. ‘ ഇവരൊക്കെ എങ്ങനേ…അറിഞ്ഞു…?..’ ചേട്ടൻ ചോദിച്ചു. ‘ ഗണേശനാ. എന്നെ പത്രേതാം കൊണ്ടു വന്ന് വിളിച്ചൊണത്തിയേ…” ഞാൻ പറഞ്ഞു. നന്ദിസൂചകമായി ചേട്ടൻ ഗണേശനേ നോക്കി അവൻ കണ്ണു തുടച്ചു.
    ചേട്ടാ. അഛനേ ഒന്നു വിവരം അറിയിക്കണ്ടേ. നിങ്ങളു കല്യാണത്തിനും ചെന്നിട്ടില്ല. വീട്ടിൽ ചെല്ലുമ്പം വീടു പൂട്ടിയിരിയ്ക്കുന്നതും കാണുമ്പം വൈഷമിയ്ക്കുകേലേ.” ” അതും ശെരിയാ.. ഇപ്പം കെട്ടൊക്കെ കഴിഞ്ഞു കാണും. എന്നാ ആരേ എങ്കിലും പറഞ്ഞു വീട് ” ‘ എന്നാ കുഞ്ഞുട്ടൻ കാറുമായിട്ട് പൊയ്യോ. അറിയുമ്പം അവരും ഇങ്ങോട്ടു വരാതിരിയ്ക്കുവോ…’ ഞാൻ പറഞ്ഞു. ‘ എന്നാ ഞാൻ ഇപ്പത്തന്നേ പോയേക്കാം.” കുഞ്ഞുട്ടൻ പറഞ്ഞു. ് പിന്നേ അവിടെച്ചെന്ന് ബഹളമൊണ്ടാക്കണ്ട.. മയത്തിൽ, ഒതുക്കത്തിൽ നമ്മടെ അടുത്ത ആൾക്കാരോടു മാത്രം പറഞ്ഞാ മതി. കൊഴപ്പമൊന്നും ഇല്ലെന്നും പറണേന്തർ. അതൊരു കല്യാണവീടാ. കാറു ദൂരെ ഇട്ടേച്ച് നീ ചുമ്മാ നടന്ന് ഒതുക്കത്തിൽ വീട്ടിൽ കേറിയാ മതി ബന്ധവീട്ടുകാരു പോയിക്കഴിഞ്ഞിട്ടു നിങ്ങളു പോന്നാ മതി കേട്ടോ…’ ഞാൻ പറഞ്ഞു. ” അതു ഞാനേറ്റു. അവൻ വെളിയിലേയ്ക്കിറങ്ങി ‘ കേട്ടോടീ ഇവൻ പറഞ്ഞെ . ഞാൻ വിചാരിച്ചപോലയല്ല. എന്നേക്കാളും ഇവനു കാര്യങ്ങളറിയാം.’ ചേട്ടൻ ഭാര്യയേ നോക്കി എന്നേ പുകഴ്സത്തി ‘ അവനും ഏട്ടനൊപ്പം വളന്നില്ലേ.” ‘ ആ. വളരട്ടെ..വളരട്ടേ. ഇനി വീടു നോക്കേണ്ടതവനാ. എനിമ്നന്തെങ്കിലും പറ്റിയാല്…” നിങ്ങളിങ്ങനെ .. പറയാതെന്റെ ഏട്ടാ. അറം പറ്റാതിരിയ്ക്കട്ടെ.. ഏടത്തി വീണ്ടും കരയാൻ തുടങ്ങി

    ‘ നീ കരയണ്ടടീ. ഞാൻ വെറുതേ പറഞ്ഞതല്ലേ. കണ്ടില്ലേ ഞാനിപ്പത്തന്നേ വീട്ടിപ്പോകാൻ റെഡിയാ. എട്ടാ. നിങ്ങളു പോയി വല്ലോം കഴിയ്ക്ക്. ഇവളേം കൂട്ടിയ്യോ…’ ‘ എന്നിന്റെയ്മാന്നും വേണ്ട. നിങ്ങളു. പൊയ്യോ. ഞാനിവിടെ ഇരുന്നോളാം..” ഏടത്തി ചേട്ടന്റെ കയ്ക്കെത്ത് തലോടിക്കൊണ്ടിരുന്നു. ‘ ശൈരി. വാ, നമ്മക്കു പോകാം. ഞങ്ങളിപ്പം വരാം കേട്ടോ. ചേട്ടാ ഈ ബാഗ്. ഏടത്തി ഇതൊന്നു നോക്കിക്കോളാവോ…’

    അതിപ്പം നിന്റെ കയ്യിലിലിരുന്നാലെന്താ കൊഴപ്പം. കാശും ബാഗുമൊക്കെ സൂക്ഷിയ്ക്കാൻ പഠിയ്ക്ക്.’ എന്നാ ശൈരി…’ ഞാൻ ബാഗു കക്ഷത്തിൽ ഇനുക്കിവെച്ചു.

    ഞാനും ഗണേശനും കാപ്പികുടി കഴിഞ്ഞു വരുമ്പോൾ ഏടത്തി ആകെ മാറിയിരിയ്ക്കുന്നു. ദൂരെ നിന്നു ഞങ്ങൾ കണ്ടു. രണ്ടു പേരും കൂടി തമാശ പറഞ്ഞു ചിരിയ്ക്കുന്നു. ഏടത്തിയുടെ മുഖത്തു നാണം ഇരച്ചു കയറുന്നു. പരിഭവം. നാണം. ആകെ ഒരു മേളം. മറ്റുള്ള രോഗികളും ബന്ധക്കളും അവരേ നോക്കുന്നു. ആരും നോക്കിപ്പോകും. ആ വിഷാദഛായയിലും അവരൊരു സുന്ദരി തന്നേ, നടുവു പൊങ്ങാൻ മേലാതെ കിടക്കുന്ന രോഗികളും അവരേത്തന്നേ നോക്കി വായും പൊളിച്ചു കിടക്കുന്നു. ഇതാശുപ്രതി വാർഡാണെന്നും, ഇവിടെ വേറേ ആൾക്കാർ ഉണ്ടെന്നും അവർ രണ്ടുപേരും മറന്നു പോയതു പോലെ. എന്റെ ഹൃദയത്തിൽ ഒരു കുളിർമഴ പെയ്തു. എന്റെ തേവരേ, കാര്യങ്ങൾ ഭംഗിയായി കഴിഞ്ഞല്ലോ, നാളെ മുതൽ എനിയ്ക്ക് ഒരു വിദ്യാർത്ഥിയായി സ്കൂളിലേയ്ക്കു പോകാമല്ലോ, അധമവിചാരങ്ങളിൽ നിന്നും എന്റെ മനസ്സിനേ ഞാൻ മാറ്റിയ്യോളാമേ, ഇപ്പോഴത്തേ, വൈകൃതസ്വഭാവത്തിൽ നിന്നും ചേട്ടനും മാറിയാൽ മതി. എനിയ്ക്കുവർ ഏടത്തിയാകാനും ചേട്ടനവരോടു നീതി പുലർത്താനും കഴിയണേ, എന്റെ തേവരേ, ഞാൻ മനസ്സാ (പാർത്ഥിച്ചു. മല പോലെ വന്നതു മഞ്ഞു പോലെ പോയതിനു നന്ദിയും പറഞ്ഞു. ‘ ഗണേട്ടാ. നമ്മളിപ്പം. അങ്ങോട്ടു പോകണ്ട..എന്തിനാ അവരേ ശല്യപ്പെടുത്തുന്നേ. പറഞ്ഞു. ശെരിയാ. നമക്കു വെളിയിലേയ്ക്കിറങ്ങാം. ഇത്തിരി കഴിഞ്ഞ് ഊണും കഴിച്ചിട്ട് വരാം. അപ്പോഴത്തേയ്ക്കും ചേട്ടനേ ഡിസ്ചാർജു ചെയ്യാനും മതി. ചെലപ്പം.’ ‘

    അഛനുമൊക്കെ വരുമ്പo നമ്മളു വീട്ടിലെത്തും. അന്നേരം ഇവിടെ അവരു നെട്ടോട്ടമോടും. എന്നാലും സാരല്യ.” എന്റെ മനസ്സു സന്തോഷം കൊണ്ടു തുള്ളിച്ചാടി ഞങ്ങൾ വെളിയിലേയ്ക്കിറങ്ങി. കന്റീനിൽ നിന്നും നേരത്തേ തന്നേ ഊണു കഴിഞ്ഞു ഞങ്ങൾ വാർഡിലെത്തി. ഞങ്ങൾ ചെന്നപ്പോൾ അവർ സംസാരം നിർത്തി. കുറച്ചു നേരം മറ്റുള്ള രോഗികളെയും നോക്കി അവിടൊക്കെ ചുറ്റിപ്പറ്റി നിന്നു. ഏടത്തിയേ ഉണ്ണാൻ വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് അവരൊഴിഞ്ഞു മാറി. അപ്പോഴേയ്ക്കും ഒരു നഴ്സസു വന്നു പറഞ്ഞു ഡോക്ടർ വിളിയ്ക്കുന്നെന്ന്. ‘ ഞാനും വരട്ടെ…’ ഏടത്തി ചോദിച്ചു. വേണോ. ഞാൻ ചെന്ന് വിവരങ്ങൾ അറിഞ്ഞു വരാം.” ‘ അവളും കൂടെ പോന്നൊട്ടെടാ.. അവളോടൊന്നും ഒളിയ്ക്കാനില്ലല്ലോ.” ‘ എങ്കിൽ ഗണേട്ടൻ ഇവിടെ നില്ല. ഞങ്ങളിപ്പം വരാം.”

    ഡോക്ടർ ആദ്യം ഒന്നു മടിച്ചു. പിന്നെ ചോദിച്ചു. ” ഭാര്യയും അനുജനും. അല്ലേ.” ‘ അതേ.’ എനിക്ടൊരു സംശയം തോന്നുന്നെന്നേ ഉള്ളൂ. റിസൾട്ട് ചീഫിനേം കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴെത്തും.ഒരു രോഗിയേ നോക്കിക്കൊണ്ടിരിയ്ക്കുകാ…’ അദ്ദേഹം എക്സ്റേയുമായി അപ്പുറത്തേയ്ക്കു പോയി. അല്പം കഴിഞ്ഞ് രണ്ടു പേരും തിരികെ വന്നു. ഞങ്ങൾ എഴുന്നേറ്റു തൊഴുതു. ചീഫ് ഡോക്ടർ അല്പനേരം നിശബ്ദനായിരുന്ന് ആലോചിച്ചു. ഞങ്ങളുടെ ഹൃദയം പെരുമ്പറ കൊട്ടി ” അയാൾക്ക് പുറമേ ചതവും പരുക്കും ഒന്നും കാണാനില്ല. കാലുകളനക്കുമ്പോൾ നടുവിനു വേദനയുണ്ടെന്ന് ഒരു പ്രാവശ്യം പറഞ്ഞു. അപ്പോ. ഈ പടത്തിൽ നോക്കിയിട്ട്. നട്ടെല്ലിനൊരു ഫാക്സ്ചറു പറ്റിയ പോലെ. ഒരു ക്ഷത്രം. എന്തോ കട്ടിയായ സാധനത്തിൽ. കല്ലോ സിമന്റെ തറയോ. മാതിരി. നടുവു ചെന്നിടിച്ചാണു വീണിരിയ്ക്കുന്നത്. ഒരാഴ്ചച്ച അനങ്ങാതെ കെടക്കട്ടെ..പിന്നെ നോക്കാം. ഇപ്പോൾ കുത്തി വെച്ചിരിയ്ക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാ വേദന അറിയാത്തത്.’ എന്റെ നട്ടെല്ലിൽ കൂടി ഒരു കത്തി കേറി പോയി ഏടത്തി സ്തംഭിച്ചിരിയ്ക്കുന്നു. ‘ പിന്നേ. രോഗിയ്ക്ക് തന്നെത്താൻ. പ്രാഥമികാവശ്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിയ്ക്കും. അപ്പോൾ ആരെങ്കിലും ഒരാൾ. അത്. ഭാര്യയായാൽ നന്ന്. കൂടെ വേണം. നട്ടെല്ല ഇളക്കാതെ നോക്കണം. ഞങ്ങൾ ഒരു സ്പെഷ്യൽ പ്ലാസ്സർ ഇടാൻ പോകുന്നു.”

    Thudarum