This story is part of the ഞാനും ആ ഗ്രാമീണഭംഗിയും series
എന്റെ പേര് ഷാജഹാൻ. ഷാഹു എന്ന് എല്ലാരും വിളിക്കും .എറണാകുളം ആണ് സ്ഥലം .എന്റെ ഈ യഥാർത്ഥ കഥ രണ്ടുഭാഗമായയാണ് ഞാൻ അവതരിപ്പിക്കുന്നത് .അതിനു കാരണം ഉണ്ട് .
രണ്ടാമത്തെ ഭാഗം 5 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംഭവിച്ചത് . അതുകൊണ്ടുതന്നെ ഈ കഥ വായിക്കുവാൻ നല്ല ക്ഷമ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . തുടകം കുറച്ചു പൈങ്കിളി ആണ് .കഥയിലേക്ക് കടക്കാം .
ഭാഗം 1.. 2006 ആം വര്ഷം
ജോബി എന്റെ ഉറ്റ സുഹൃത്ത്. അന്ന് ഞങ്ങൾ ഒന്നായിരുന്നു . ഞാനില്ലെങ്കിൽ അവനും അവനില്ലെങ്കിൽ ഞാനും ഇല്ല എന്നുള്ളൊരു കാലം .എവിടെപ്പോയാലും ഞങ്ങൾ ഒന്നിച്ചു പോകും . ഞാൻ ഒരുപ്രേമത്തിൽ പെട്ട് ആ പ്രേമം പൊളിഞ്ഞു പരാജയപ്പെട്ടിരിക്കുന്ന കാലം . സങ്കടം കാരണം എവിടെയും പോകാൻ മനസ്സില്ലായിരുന്നു .ജോബി ആണേൽ എന്നെ പൂര തെറിയും . അങ്ങിനെ ഇരിക്കെ ഒരിക്കൽ അവനും ഒരു പെണ്ണുമായി പ്രേമത്തിൽ പെട്ടു .ജോസ്‌മി അതാണ് അവളുടെ പേര് . പിറവം എന്ന സ്ഥലത്തു വാടക വീട്ടിലായിരുന്നു അവളുടെ താമസം . ഞാൻ സങ്കടപ്പെട്ടിരുന്ന കാരണം എന്നെ സന്തോഷിപ്പിക്കാൻ ജോബി അവളെ കാണാൻ ഞാനും കൂടെ ചെല്ലാൻ നിർബന്ധിച്ചു . അങ്ങിനെ രണ്ടുതവണ ഞാനും കൂടെ പോയി .
ആ സമയത്താണ് ഞാൻ ഒരു ബൈക്ക് വാങ്ങിയത് . Yamaha libero G5. ഞാൻ അത്യാവശ്യം ഗാനമേളക്ക് പോയി പാട്ടൊക്കെ പാടും . ആ ആവശ്യത്തിന് വേണ്ടി വാങ്ങിയതാണ് . അങ്ങിനെ അവന്റെ ആവശ്യത്തിനും എന്റെ ബൈക്ക് ഉപകരിച്ചു .പതിയെ ഞാൻ ജോബിയുടെ കാമുകിയുമായി നല്ല കമ്പനി ആയി . അവളുടെ അനിയത്തി 5ആം ക്ലാസ്സിൽ പഠിക്കുന്നു . ആ കുട്ടിയുമായും നല്ല അടുപ്പം ആയി .
ഒരുദിവസം ജോസ്‌മി എന്നെ ഫോൺ വിളിച്ചിട്ടു പറഞ്ഞു
“ഹലോ ഷാഹുക്ക എന്റെ വീടുത്താമസം ആണ് .ഷാഹുക്ക ജോബിച്ചേട്ടന്റെ കൂടെ വരണം ”
“അതിനെന്താ ജോസ്‌മി ഞാൻ വന്നോളാം ”
അങ്ങിനെ ആ ദിവസവും വന്നു . വീടുത്താമസം . ജോബി എന്നെ കിടക്കപ്പായയിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചു പെട്ടെന്ന് തന്നെ റെഡി ആയി .രാവിലെ 10 മണി ആയപ്പൊളേക്കും അവളുടെ വീട്ടിൽ എത്തി .ഒരു ഓടിട്ട കുട്ടി വീട് . ചുറ്റും കമ്പുകൾ കൊണ്ട് വേലികൾ തീർത്ത , വീടിനു മുന്നിൽ ഒരു കൊച്ചു പൂന്തോട്ടമൊക്കെ ഒരുക്കി ഒരു കലക്കൻ സുന്ദരി വീട് . ആര് കണ്ടാലും കൊതിക്കും . ചുറ്റും കൈയിൽ എണ്ണാവുന്ന അത്ര വീടുകൾ മാത്രമേ അവിടെയുള്ളു . ആ പ്രദേശം മൊത്തം റബർ മരങ്ങൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു . ആ കുളിരേകുന്ന റബർ മരങ്ങളുടെ നിഴൽ പറ്റി ഞങ്ങൾ ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിച്ചു നടന്നു . ഞാനും ജോബിയും ജോസ്മിയും പിന്നെ അവളുടെ അനിയത്തി ജോയലും . ജോബി ജോസ്മിയുമൊത്തു ഇണചേർന്ന് നടക്കുന്നു . ഞാനും ജോയലും ഒന്നിച്ചു നടക്കുന്നു. അവൾ കൊച്ചു കുട്ടിയല്ലേ അതുകൊണ്ടു അവളെ കുറെ കുരങ്ങു കളിപ്പിച്ചു ഞങ്ങൾ നടന്നു . അങ്ങിനെ നടക്കുമ്പോൾ കോർപറേഷൻ ആ പ്രേദേശത്തിനു വേണ്ടി ഒരു പൊതു പൈപ്പ് കൊടുത്തിട്ടുണ്ട് . ഒരു വലിയ കാറ്റാടിമരത്തിനു താഴെ ആ പൈപ്പ് .ആ പൈപ്പ് ഇൽ നിന്നും നൂല് പോലെ ഇറ്റി വീണ വെള്ളം അതിനു ചുറ്റും കെട്ടി നിൽക്കുന്നു . ആ വെള്ളത്തിൽ കാറ്റാടിമരത്തിൽ നിന്നും കൊഴിഞ്ഞു വീണ ഇലകൾ കാറ്റിന്റെ ഈണത്തിൽ ആ വെള്ളത്തിനു മുകളിലൂടെ തെന്നി തെന്നി നൃത്തം വക്കുന്നു . പെട്ടെന്നതാ ആ ഇലകളുടെ ഇടയിൽ ഒരു ചന്ദനത്തിൽ മുക്കിയെടുത്ത തൂവൽ വന്നു വീഴുന്നപോലെ നല്ല ചന്ദനത്തിന്റെ നിറമുള്ള വെള്ളിക്കൊലുസിട്ട ഒരു കാൽപാദം . എന്റെ ജീവിതത്തിൽ ഇതുവരെയും കാണാത്ത അതിമനോഹരമായ വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത അത്രയും മനോഹരമായ ആ കാഴ്ച . എന്റെ ചുണ്ടുകൾ വിതുമ്പി ,ആ പാദത്തിൽ ചുടു ചുംബനം കൊണ്ട് പൊതിയാൻ . എന്റെ കൺപോളകൾ പിടച്ചു ആ ചന്ദന നിറമുള്ള കാലുകൾ ആരുടെതെന്ന് കാണാൻ . കണ്ടു ഞാൻ അവളെ ഒരുനോക്ക് . ആ നിമിഷം എന്റെ നെഞ്ചു പിടച്ചു . ഗ്രാമീണ ഭംഗി എന്ന് കേട്ടിട്ടേ ഒള്ളു , കാണുന്നത് അപ്പോളാണ് .
ഈറനുണങ്ങാത്ത കാർകൂന്തൽ, അതിൽ ചിലതു അവളുടെ പൊന്നിൻ നിറമാർന്ന ആ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നു . അപ്പോഴാണ് ആ മുഖം ഞാൻ കാണുന്നത് . കണ്ടാൽ അറിയാം കുളി കഴിഞ്ഞിറങ്ങിയപോലെ . ഒരു ചുവന്ന ടോപ് അവളുടെ അരക്കെട്ടിനു താഴെവരെ എത്തി നിൽക്കുന്നു . ഒരു ചാര നിറത്തിലുള്ള പാവാടയും അവളുടെ കാൽമുട്ടിന് താഴെ വരെ ഇറക്കം . അവളുടെ വലത്തേ എളിയിൽ ഒരു സ്റ്റീൽ കുടവും . ആ കാഴ്ച എന്റെ എല്ലാ സങ്കടങ്ങളും കാറ്റിൽ പറത്തി . എന്റെ ശരീരത്തിൽ തണുത്ത വെള്ളം ഒഴിക്കുന്ന ഒരു അനുഭൂതി .
” ഷാഹു ചേട്ടാ ”
ആ കാഴ്ച കണ്ടു തരിച്ചു നിന്ന എന്നെ ഞെട്ടി ഉണർത്തിയത് ജോയൽ ആണ്
“ആഹ് എന്താ ജോയൽ ?”
” ചേട്ടൻ എന്താ സ്വപ്നം കാണുവാണോ ?”
” അല്ലാടി ഞാൻ എന്തോ ആലോചിച്ചു പോയി”
“എന്താ ആലോചിച്ചേ എന്ന് എനിക്ക് മനസായിലായിട്ടോ ”
“എന്ത് മനസ്സിലായെന്നു ? ചുമ്മാ അതും ഇതും പറയല്ലേ ജോയൽ ”
” ചുമ്മാ ഉരുണ്ടു കളിക്കല്ലേ ചേട്ടാ . ചേട്ടൻ ആ ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടല്ലോ ”
“ഏതു ചേച്ചിയെ ? ഒന്ന് പോടീ കളിക്കാതെ . ഞാൻ നോക്കീന്നുള്ളത് സത്യമാ , പക്ഷെ നീ വിചാരിക്കുന്നപോലെ ഒന്നും ഇല്ലാട്ടോ . അല്ലാ, ഞാൻ എന്തിനാ ഇതൊക്കെ നിന്നോട് പറയണേ . കുട്ടികൾ ഇതോനെകുറിച്ചൊന്നും ചിന്തിക്കണ്ട . പോയി പഠിക്കാൻ നോക്കെടീ പോത്തേ .”
” കുട്ടികൾക്കും കൊറച്ചൊക്കെ മനസ്സിലാവൂട്ടോ . ഞാൻ ആ ചേച്ചിയോട് പറയാൻ പോകുവാ ചേട്ടന് ചേച്ചിയെ ഇഷ്ടായെന്നു .”
“പിന്നേ , പറഞ്ഞാലുടനെ അങ്ങ് വരും . ഒന്ന് പോടീ .”
ഞാൻ അതും പറഞ്ഞു അവളെ അവിടെ നിന്നും ഓടിച്ചു .സ്ഥലമെല്ലാം കണ്ടു വന്നപ്പോളേക്കും ഉച്ചയൂണിനുള്ള സമയമായി ..ആ സമയംകൊണ്ട് അവളെ ചുറ്റിപ്പറ്റിയൊക്കെ നടന്നു ആ ഭംഗി കണ്ടുകൊണ്ടിരിക്കാൻ .ഇടക്കെപ്പോളോ അവൾ എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം .
കാണാൻ കൊള്ളാവുന്ന പയ്യന്മാരെ പെണ്ണുങ്ങൾ നോക്കും ല്ലേ ???
അങ്ങിനെ ഞാനും ജോബിയും ഊണ് കഴിക്കാൻ ഇരുന്നു . വേറെയും ആളുകൾ ഉണ്ട് .അപ്പോൾ അതാ അദ്ഭുതമെന്നോണം എന്റെ മുന്നിൽ ആ ദേവ കന്യകയെ പോലവൾ വന്നിരുന്നു . ഭക്ഷണം കഴിക്കാൻ . കൂടെ ജോയലും . അപ്പൊ മനസ്സിലായി അതവളുടെ പണിയാണ് എന്ന് . ജോയലിനെ ഞാൻ ദേഷ്യത്തോടെ നോക്കിയെങ്കിലും മനസ്സുകൊണ്ട് അവളോട് നന്ദി പറഞ്ഞു , ആ സുന്ദര ശിൽപം എന്റെ മുന്നിൽ പ്രതിഷ്ഠിച്ചതിനു .
Thudarum
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക