എന്റെ ഏട്ടത്തിയമ്മ ഭാഗം – 41

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ‘ സമ്മതിച്ചു. പക്ഷേ.. ഈ പാവോം വല്ല തെറ്റും ചെയ്തിട്ടൊണ്ടെങ്കിലോ..?..” എന്നു ഞാൻ ഒരു കാലത്തും വിശ്വസിയ്ക്കുകേല. അഥവാ ചെയ്തിട്ടൊങ്കി. അതു നിവൃത്തികേടു കൊണ്ടാരിയ്ക്കും. അതിനവളേ കുറ്റം പറയണ്ട. അതെന്തായാലും…” ഞാൻ കുറച്ചു സമയം കൂടി അവിടെ ചേട്ടന്റെ കയ്തത്തലം പിടിച്ചുകൊണ്ട് അരികിലിരുന്നു. ‘ എന്റെ മോൻ പൊയ്യോ…അല്ലേൽ ഇന്നിവിടെ കെടക്കാം. ഇരുട്ടിയില്ലേ.” ‘ വേണ്ട. ഞാൻ ഇന്നുതന്നേ ചെല്ലുന്നു പറഞ്ഞാ പോന്നേ.” ‘ എന്നാ . പൊയ്യോ. ഇനി നീയോ. നിങ്ങളു. രണ്ടു പേരുവോ ഇവിടെ വരുന്നത്. ഒരു നല്ല വാർത്തേം കൊണ്ടാരിയ്ക്കണം. മനസ്സിലായോ.” ‘ എന്നാ ഞാം പോയിട്ടു വരാം. ‘ ‘ ഞാനിത്തിരി സമാധാനായിട്ടിന്നൊന്നൊങ്ങും…’ ചേട്ടൻ മുഖം തിരിച്ചു കിടന്നു. തിരിച്ചുള്ള യാത്രയിൽ എന്റെ മനസ്സിൽ ഒരേ ഒരു ചിന്തയായിരുന്നു. എങ്ങനെ ഞങ്ങളുടെ ഇടയിലുള്ള മറ പൊളിയ്ക്കും ?’ ഏടത്തിയായിരുന്ന കാലത്ത് ചാടി പിടിച്ചാലും പ്രശ്നമല്ലായിരുന്നു. പക്ഷേ ഇന്ന് അവളെന്റെ ഭാര്യ. അതിന്റെ അന്തസ്സു ഞാൻ അവൾക്കു കൊടുക്കണ്ടേ. ഏതായാലും ചേട്ടനുമായൊന്നു തുറന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ലാഘവം, ബസ്സിലിരുന്ന് അറിയാതെ ഞാൻ പാടിപ്പോയി. ‘ എന്റെ സ്വപ്നത്തിൻ താമരപ്പൊയ്ക്കുകയിൽ വന്നിറങ്ങിയ രൂപവതീ. ‘ വന്നിറങ്ങിയതല്ല. വന്നു ചാടി വീണതാണല്ലോ. ഈ കവിത ഒന്നു മാറ്റിയെഴുതണം.

     

    വീട്ടിലെത്തുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു. ഞാൻ കതകിൽ മുട്ടി എന്നേ കാത്തു വാതിൽക്കൽ നിന്നപോലെ ഏടത്തി, അല്ല ഗീത വാതിൽ തുറന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തു കേറി. എന്റെ മുറിയിൽ ചെന്നു. ഷർട്ടൂരുമ്പോൾ വാതിൽപ്പാളിയ്ക്കു മറന്നു നിന്ന് ഗീത ചോദിച്ചു.