മകന്റെ ത്യാഗം (makante thyaagam)

This story is part of the മകന്റെ ത്യാഗം series

    എന്താ മനുഷ്യാ നിങ്ങക്ക് ആ എന്ധ്യാനി വസന്തേടടുത്ത് കാര്യം? എന്താ നാക്കടഞ്ഞുപോയോ? നിങ്ങളവളെ നോക്കിചിരിച്ചത് ഞാങ്കണ്ടപ്പോ ഒരു പരുങ്ങൽ നാണമില്ലല്ലോ നിങ്ങക്ക് പിന്നേ എന്റെ സ്വഭാവം മാറ്റിയേക്കരൂത.

    ഞാൻ കാതുപൊത്തി. അമ്മയുടെ ഒച്ച വീടുമുഴുവൻ മുഴങ്ങും. പാവം അരൻ എന്നത്തേയും പോലെ മിണ്ടാതെ ഒരു ഭാഗത്ത് ഇരുപ്പുണ്ടായിരിക്കും.

    ഓർമ്മവെച്ചു നാളുമുതൽ ഞാൻ കാണുന്നതാണീ അടക്കിഭരിക്കൽ കൊച്ചിലേ ഇതെനിക്ക് മറ്റു വീടുകളിൽ നടക്കുന്ന പോലത്തെ ഒരു കാര്യമായിരിക്കും എന്ന തോന്നലായിരുന്നു. എന്നാൽ വളർന്നുവന്നപ്പോൾ കൂട്ടുകാരുടേയും അമേടെ ചേച്ചീടെ, എന്റെ പേരമേടെ, വീട്ടിലും മറ്റും എങ്ങിനെയാണ് ഭർത്താവും ഭാര്യയും തമ്മിൽ, ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ മൂന്നിൽ വെച്ചെങ്കിലും, അല്ലെങ്കിൽ കൂട്ടികളുടെ മുന്നിൽ വെച്ച സ്നേഹപൂർവ്വം പെരുമാറുന്നതുകണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് ഒരു സാധാരണ കുടുംബത്തിലെ ഒരവസ്ഥയല്ല എന്നു മനസ്സിലായി. ഞാനീ അവസ്ഥ കൊച്ചിലേ അംഗീകരിക്കാൻ നിർബ്ബന്ധിതനായി അമ്മ എന്തുകൊണ്ട് അച്ഛനോടിങ്ങനെ പെരുമാറുന്നു എന്ന് അന്നൊന്നും ഒരു പിടിയും കിട്ടാത്ത കാര്യമായിരുന്നു.