എന്റെ വിവാഹം (ente vivaham )

This story is part of the എന്റെ വിവാഹം series

    ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി വൃത്തിയാക്കിയിട്ടിരിക്കുന്നതിനാൽ നല്ല പകൽ വെളിച്ചും പോലെ വെട്ടിത്തിളങ്ങി നിൽക്കുകയാണ് പരിസരമെല്ലാം . അതുകൊണ്ട് വീടിനു
    മൂന്നിലുള്ള പഞ്ചായത്തു നോഡിൽ വച്ചിരിക്കുന്ന “സ്വാഗതം ” എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ . പിന്നെ വീടിന്റെ മുറ്റത്തുള്ള കല്യാണ പന്തലിലും പിൻഭാഗത്ത് സദ്യ വട്ടങ്ങളൊരുക്കുന്ന നെടുമ്പുരയിലും മാത്രമേ ലെറ്റുകൾ ഇട്ടിട്ടുള്ളൂ.

    തൂവെള്ളി നിലാവിൽ ബഹളം വച്ച് ഓടിക്കുളിക്കുകയാണ് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ കൂട്ടികൾ .

    മുറ്റത്തെ കല്യാണപന്തലിലും പുറകു വശത്തും ശബ്ദ കോലാഹലങ്ങളും ഉറക്കെയുറക്കെയുള്ള ചിരികളും ഉയർന്ന് കേൾക്കാനുണ്ട് . ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പെട്ടെന്ന് സഹൃദയന്മാരും  ബോധമുള്ളവരായും മാറുന്നു. നിസ്സാരമായ എന്തെങ്കിലും കാരണമുണ്ടായാൽ മതി അവർക്ക് പൊട്ടിച്ചിരിക്കാൻ,