എന്റെ ഏട്ടത്തിയമ്മ ഭാഗം – 45

This story is part of the എന്റെ ഏട്ടത്തിയമ്മ series

    അമ്മ പെങ്ങളേ പിടിച്ചൊരു തള്ളു കൊടുത്തു. ഗീത പേടിച്ച് കരഞ്ഞു കൊണ്ട് മുറിയ്ക്കു പുറത്തിറങ്ങി.

    ‘ ഞാൻ തുണി ഒന്നു മാറീട്ട…’ ഗീത, കരഞ്ഞുകൊണ്ട് ചോദിച്ചു. ‘ ഒള്ള തുണിയൊക്കെ ഉടുത്തോണ്ട് പോയാ മതി. ബാക്കി ഞങ്ങളങ്ങു കൊണ്ടു വന്നോളാം. ‘ അമ്മേ. അമ്മയെന്താ ഈ കാണിജ്യൂണേ. ഗീത എവിടെപ്പോകാനാ..?.. ഞാൻ സഹികെട്ടു ചോദിച്ചു.

    ‘ അതെനിയ്ക്കുറിയണ്ട. അവക്കൊരു കെട്ടിയോനൊണ്ട്. അവൻ തീരുമാനിയ്ക്കട്ടെ. അവളെവിടെപ്പോണോന്ന്. ഇവിടുന്നെങ്ങണം.അത്രേത ഞങ്ങക്കൊള്ളു..” അമ്മ കലി തുള്ളിക്കൊണ്ടു പറഞ്ഞു.

    അതു തന്നേ.” പെങ്ങളും പറഞ്ഞു. അമ്മ വാതിലടച്ചു മുറിയുടെ ഓടാമ്പലിട്ടു. എന്റെ രക്തം തിളച്ചു. എന്നിലേ പുരുഷൻ ഉണർന്നു. ഞാൻ ഈ വീട്ടിൽ അപമാനിയ്ക്കപ്പെട്ടപോലെ. എനിയ്ക്കും കൂടി അവകാശപ്പെട്ട ഈ വീട്ടിൽ നിന്ന് ഞാൻ താലികെട്ടിയ എന്റെ ഭാര്യയേ അടിച്ചിറക്കാൻ ഇവരാര്. എങ്കിലതൊന്നു കാണണമല്ലൊ. അമ്മയും പെങ്ങളുമായിരിയ്ക്കാം. എങ്കിലും അതിരു കടന്നാലോ. മനുഷ്യന്റെ ക്ഷമയേ പരീക്ഷിച്ചാലോ. ഞാൻ പറഞ്ഞു. ‘ ഇവളെങ്ങും പോകുന്നില്ല.” ഞാൻ അമ്മയുടെ മുന്നിൽ കേറി നിന്നു പറഞ്ഞു. ‘ എന്താ നീ പറണേന്ത്.’

    ” അതു തന്നേ .ഇവളിവിടൂന്ന് . എങ്ങും പോകുന്നില്ലാന്ന്.’ ‘ അതു പറയാൻ നീയാരാ..’ അമ്മ കലിതുള്ളി ചോദിച്ചു. ‘ അവളുടെ കഴുത്തി താലി കെട്ട്യോൻ. ഭർത്താവ്.” എന്നു നീ പറഞ്ഞാ പോരല്ലോ. നീയെന്തു ചെയ്യുന്നുന്നു കൂടി ഞങ്ങക്കറിയണം. അതിന്റെ തന്തയോടും തള്ളയോടും ഞങ്ങക്കു സമാധാനം പറയേണ്ടതാ…’ ” ആരോടാണേലും പറണേന്താ. ഇവളീ വീട്ടില് എന്റെ കൂടെ താമസിയ്ക്കും. ഞാൻ നിന്നു വിറച്ചു.

    ” ഈ വീട്ടിലെവിടെ…? …” അമ്മ അതേ ശബ്ദത്തിൽ ചോദിച്ചു. ‘ എന്റെ മുറീല. എനിമ്നാരു സ്വന്തം മുറിയൊണ്ട്. അതെനിയ്ക്കവകാശപ്പെട്ടതാ. ഒരുത്തരും അങ്ങോട്ടു ഭരിയ്ക്കാൻ വരണ്ട…’ ‘ അയ്യോ. എന്നേച്ചൊല്ലി ആരും ഇവിടെ വഴക്കിടണ്ട. ഞനെന്റെ വീട്ടിപ്പൊയ്യോളാം. ഗീത കരഞ്ഞു കൊണ്ടെന്റെ കയ്യിൽ പിടിച്ചു. ‘ നീ മിണ്ടണ്ട്. കേറിപ്പോടീ അകത്ത്. എന്റെ മുറീലോട്ടു കേറാൻ. ആരാ നിന്നേ അതിനകത്തുന്ന് എറിക്കുന്നേന്നൊന്നു കാണട്ടെ.’ ഞാൻ ഗീതയേ എന്റെ മുറിയുടെ വാതിൽക്കലേയ്ക്ക് പിടിച്ച് തള്ളി എയർബാഗുമായി ആ പാവം ഭിത്തിയിൽ ചെന്നിടിച്ചു. ‘ നെക്കത്രേതം സൈര്യം ഒണ്ടോടാ. അത്രേതം നീ വളർന്നോ..” പെങ്ങൾ ചോദിച്ചു. ” ആ വളർന്നു. ഇനി ആരെങ്കിലും മുന്നോട്ടു വന്നാ ബസോന്നും ഞാൻ നോക്കുകേല. കേറിപ്പോടീ അകത്ത്. ‘ ഞാൻ ‘അലറി ഗീത പേടിച്ച് മുറിയ്ക്കകത്തു കയറി അമ്മയും പെങ്ങളും അന്ധാളിച്ച് വായും പൊളിച്ച നിന്നു. ഞാൻ മുറിയ്ക്കകത്തേയ്ക്കു കേറി വാതിലടച്ചു കുറ്റിയിട്ടു. മുറിയിൽ കേറിയ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു തീരുമാനവുമില്ല. അപ്രതീക്ഷിതമായ ഒരു സംഭവവികാസം ‘ വാസൂട്ടാ. ഞാൻ പറേന്നതൊന്നു കേക്ക്. ഞാനെന്റെ വീട്ടിപ്പൊയ്യോളാം. എന്തിനാ. നിങ്ങളു തമ്മിൽ.” ” അതു ഞാനാ തീരുമാനിയ്ക്കുന്നേ. ഇപ്പം നീ എന്റെ ഭാര്യയാ. ഞാൻ പറയുന്നത് നീയും അനുസരിയ്ക്കും.” ‘ എന്റെ ദേവീ. എന്തൊക്കെയാ ഇവിടെ നടക്കുന്നേ. അന്നേ ഞാനങ്ങു പോയാ മതിയാരുന്നു. ഇവിടുള്ളോരുടെ സ്നേഹം കണ്ടാ. ഞാൻ വേറൊന്നും വേണ്ടാന്നു വെച്ചേ. അതിപ്പം വെന്യായോ. എന്റെ തേവരേ…” അവൾ ഇരുന്നു കരയാൻ തുടങ്ങി ‘ ഇനി നീ കരയരുത്. കരഞ്ഞാ നീ എന്റെ കയ്ക്ക് മേടിയ്ക്കും. പറണേന്തക്കാം. നിന്നെ കരയിപ്പിയ്ക്കാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്താ…’ ‘ എന്നു പറഞ്ഞാ. ഈ വീട്ടിലേ സമാധാനം നശിപ്പിച്ചിട്ട് എനിയ്ക്ക് സന്തോഷിയ്ക്കുണ്ടാ. നമുക്ക് . വേറെ എവിടെയെങ്കിലും പോകാം.” അവൾ എന്റെ കയ്ക്ക് പിടിച്ചു. ” അങ്ങനെ പേടിച്ച് നമ്മളെങ്ങോട്ടും പോണില്ല. ഇവിടെ തന്നെ ജീവിയ്ക്കും. ഞാനും ഒരാണാടീ. വേലയെടുക്കാനൊള്ള ആരോഗ്യം ഇന്നെനിസ്കൊണ്ട്. പിന്നെ, ചേട്ടന്റെ കൂട്ടെങ്ങാനും വീണുപോയാ. പിന്നെ നീ തന്നെത്താൻ …” എന്റെ ശബ്ദം ഒന്നു വിറച്ചു.

    ഒന്നും പറേണ്ട. ഞാനെന്തും കേട്ടോളാം. വൈഷമിയ്ക്കാണ്ടിരുന്നാ മതി . എന്റെ പൊന്നേ.” അവളെന്നേ പിടിച്ച് കുട്ടിലിലിരുത്തി ഞങ്ങൾ കെട്ടിപ്പിടിച്ച കുറേനേരം അങ്ങനെ ഇരുന്നു. ഒന്നിനും ഒരു രൂപവും കിട്ടുന്നില്ല. അന്തരീക്ഷം ഇരുട്ടിത്തുടങ്ങിയതും മഴക്കാറു കേറിയതും ഞങ്ങളറിഞ്ഞില്ല. എതനേരം അങ്ങിനെ ഇരുന്നു എന്നും ഞങ്ങൾക്കോർമ്മയില്ല. നിരാലംബരായ ഇണക്കിളികളേപ്പോലെ ഞങ്ങൾ അന്യോന്യം തഴുകിയിരുന്നു.

    ‘ ഞാൻ കാപ്പിയിട്ടോണ്ടു വരട്ടേ.’ വേണ്ട. നിന്നേ അടിച്ചൊക്കിയ ഈ അടുക്കളേന്ന്. പച്ചവെള്ളം വേണ്ട…’ പിന്നെന്തു ചെയ്യാൻ പോകുവാ. ” ഗീത അന്ധാളിപ്പോടെ ചോദിച്ചു. നോക്കട്ടെ. ആലോചിക്കട്ടേ.’

    അപ്പോൾ വാതിലിൽ മുട്ടു കേട്ടു. ഞാൻ അനങ്ങിയില്ല ‘ പോയി വാതിലു തൊറക്ക്. ” ഗീത പറഞ്ഞു.

    ഞൻ തൊറക്കത്തില്ല. നീ പോയി നോക്ക്.’ ഗീത പോയി വാതിൽ തുറന്നു. നോക്കുമ്പോൾ അമ്മയും പെങ്ങളും, അമ്മയുടെ കയ്യിൽ രണ്ടു ഗ്ലാസ്സിൽ ചൂടു പറക്കുന്ന കാപ്പി കമലയുടെ കയ്യിൽ എന്തോ പലഹാരം. അവർ അകത്തു കയറി മേശമേൽ എല്ലാം വെച്ചു. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ഗീത കൊതിയോടെ പലഹാരത്തിലും പിന്നെ എന്റെ മുഖത്തേയ്ക്കും മാറിമാറി നോക്കി പിന്നെ ഒരു കഷണം എടുത്തു.

    ” തൊട്ടു പോകരുത്.അവിടിട…’ അവൾ അതു തിരികെ പ്ലേറ്റിലേയ്ക്കിട്ടു. ” എനിയ്ക്കു വെശക്കുന്നു. ഞാൻ തിന്നാൻ പോകുവാ…’ അതു തൊടരുതെന്നാ പറഞ്ഞത്. നിന്നേ അടിച്ചെറക്കാൻ പോയവരു കൊണ്ടെത്തന്നപ്പം. നാണമില്ലാതെ.. ഞാൻ ദേഷ്യപ്പെട്ടു.

    അല്പനേരം അവൾ ചിന്തിച്ചു.

    ‘ വാസുട്ടാ… ‘

    ‘ ബം.’

    വാസൂട്ടാ.ഇങ്ങോട്ടു നോക്കിയേ.. “ അവൾ എന്റെ താടിയിൽ പിടിച്ചു തിരിച്ചു. ‘ എന്താച്ചാ പറഞ്ഞു തൊലയ്ക്ക്…”

    എനിയ്ക്കിപ്പം ഒരു സംശയം..?”

    ‘ എന്തു സംശയം.’

    ‘ രണ്ടുപേരും കൂടെ നമ്മളേ സൂയിപ്പാക്കിയതല്ലേന്ന്.’

    ‘ എന്തു സൂയിപ്പാക്കീന്ന്…?..” ‘ അല്ല. നാളിതു വരേ. എന്നേ എടീന്ന് പോലും വിളിയ്ക്കാത്ത അമ്മ എന്നെ ഇന്നെന്തൊക്കെയാ പറഞ്ഞത്.?..’ ഗീത തെല്ലൊരാലോചനയോടെ ചോദിച്ചു. ‘ ശെരിയാണല്ലോ. അതു ഞാനാലോചിച്ചില്ലല്ലോ. ണ്ടും. എങ്കി. ഏതായാലും ഞാനൊന്നു പൊറത്തെറങ്ങി നോക്കട്ടെ. കാര്യമെന്താണെന്നറിയണോല്ലോ.” ഞാൻ മെല്ലെ വാതിൽ തുറന്നു മുറിയ്ക്കു പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ ഞാൻ അടുക്കളവാതിൽക്കൽ ചെന്നു. അവിടെ അമ്മയും മകളും കൂടി ചിരിച്ച് രസിയ്ക്കുന്നു.

    ‘ എന്നാലും എന്റമ്മേ. ഞാൻ വിചാരിച്ചത് അവൻ അമേ തല്ലൂന്നാരുന്നു.” ‘ പോട്ടെടീ. നമ്മളിപ്പം എത (പാവശ്യം ഇതു തന്നേ പറഞ്ഞു.” ‘ എന്നാലും ഓർക്കുമ്പം എനിയ്ക്കങ്ങ് അതിശയാ. പൂച്ചപോലിരുന്നവൻ. കെട്ടോളൂടെ കാര്യം . “

    ഉള്ളിൽ സ്നേഹോണ്ടെങ്കിൽ. ഏതു കെട്ട്യോനും എടുത്തു ചാടും. ” ഇപ്പം നമ്മക്കൊരു കാര്യം മനസ്സിലായി. രണ്ടും തമ്മിൽ ഇഷ്ടാന്ന്. എനിയ്ക്കു പേടിയാരുന്നു. ചേട്ടൻ കാണിച്ചത് മണ്ടത്തരാരുന്നോന്ന്.’ ‘ അവനാ മുറീ കേറത്തുമില്ല. അവളൊട്ടാ മുറീനെറങ്ങത്തുമില്ല. അതിനകത്തു കേറിയാ പിന്നെ. അവളുടെ മനസ്സിനെപ്പഴും ഒരു വിങ്ങലൊണ്ടാകും.അപ്പപ്പിന്നെ ഇതൊരു വഴിയേ ഒള്ളാരുന്നു. ഏതായാലും അതേറ്റു. ബാക്കിയൊളൊരടെ ഒരു പെടാപ്പാടേ…” അമ്മയുടെ നെടുവീർപ്പ ‘ അല്ല. കല്യാണം കഴിപ്പിയ്ക്കാൻ ദല്ലാളൂ വേണന്ന് കേട്ടിട്ടൊണ്ട്.ഇതിപ്പം. കല്യാണം കഴിഞ്ഞും ദല്ലാളൂമാരു വേണന്നു വെച്ചാ. അമ്മ എന്നേപ്പിടിച്ചു തള്ളിയപ്പം. എന്റെ ഒരം ആ ഭിത്തിയേലിടിച്ചതു നല്ല വേദന. ആരോടു പറയാനാ. അവനോ അവളോ നമ്മടെ കഷ്ടപ്പാട്റീന്നൊണ്ടോ..” പെങ്ങൾ സ്വന്തം ചുമൽ തിരുമുന്നു. എന്റെ പെങ്ങളോടെനിയ്ക്കു സഹതാപം തോന്നി അമ്മയുടെ കാലിൽ വീഴണമെന്നും തോന്നി

    മയത്തി.രണ്ടു വർത്താനം പറഞ്ഞ് അവളേ അതിനകത്തുന്നൊക്കി അവന്റെ മുറീ വിടാനാ ചെന്നത്. പറഞ്ഞു വന്നപ്പം സംഗതി ആകെ മാറിപ്പോയി.” ‘ എന്നാലും അമ്മ. ആ പാവത്തിനോടിത്രേം കയർക്കണ്ടാരുന്നു. അതിപ്പഴും ഇരുന്നു കരേകാരിയ്ക്കും.” പെങ്ങൾ പറഞ്ഞു. ‘ സാരമില്ല അവനും കൂടെയൊണ്ടല്ലോ. മറേറ മുറി കൊറേ നാളത്തേയ്ക്കു പൂട്ടിയിടണം. അവടേ സാധനം എല്ലാം അവന്റെ മുറീലേ അലമാരീൽ കൊണ്ടു വയ്ക്കണം.” അമ്മ. ‘ കാപ്പി കുടിച്ചുകാണുവോ എന്തോ. വാശിയ്ക്ക് ചെലപ്പം അവൻ പട്ടിണി കെടന്നുകളേം. പാവം ആ ഗീതേം കൂടെ വൈശന്നിരിയ്ക്കും അതാ കഷ്ടം. അവൻ തിന്നാതെ അവളു തിന്നുവോ.” ചേച്ചിയ്ക്കു സഹതാപം. ‘ വേണെങ്കി തിന്നട്ടെ. രാത്രിയാകുമ്പം. ചോറും കൊണ്ടു വെച്ചേക്കാം. അതിനകത്തു കെടക്കട്ടെ രണ്ടും കൂടെ. നേരം വെളുത്തിട്ടു തൊന്നാ മതി.” ‘ അപ്പം .അഛൻ വരുമ്പം എന്നാ പറേം. ‘ പെങ്ങൾ ചോദിച്ചു. ” അതു ഞാൻ നോക്കിയ്യോളാം. ഏതായാലും അങ്ങേർക്കിത് നല്ല ഒരു പുകിലാരിയ്ക്കും. . അമ്മ ചിരിച്ചു.

    ‘ പുകിലു കൊള്ളാം. എന്റെ ഒരം നീരു വെയ്ക്കുന്നാ തോന്നുന്നേ.നല്ല വേദന.’ പെങ്ങൾ പറയുന്നതു കേട്ടുകൊണ്ട് ശബ്ദമുണ്ടാക്കാതെ ഞാൻ തിരിച്ചു പോന്നു. മുറിയിലെത്തിയപ്പോൾ ഗീത പലഹാരം എടുത്തു തിന്നുന്നു. പാവം. എന്നേക്കണ്ടയുടൻ അവളത് പ്ലേറ്റിലിട്ടു. ‘ വേണ്ട. കഴിച്ചോ. ഗീതക്കുട്ടിയ്ക്ക് വെശക്കണുണ്ടാവും. കാപ്പീം കുടിച്ചോ.” ഞാൻ സമ്മതിച്ചു. അവൾ ഒരു കഷണമെടുത്ത് എന്റെ വായിൽ വെച്ചു തന്നു. രുചിയോടെ ഞങ്ങൾ രണ്ടുപേരും പലഹാരം തിന്നു. തണുത്ത കാപ്പിയും കുടിച്ചു. ‘ ഗീതക്കുട്ടി പറഞ്ഞത് ശെരിയാരുന്നു. അമേം പെങ്ങളും കൂടെ നിന്നേ ആ മുറീനെറക്കാനൊള്ള ഒരു വേലയാരുന്നു. ഞാനൊരു മണ്ടൻ.’ ഞാൻ സ്വന്തം തലയ്ക്കടിച്ചു. ‘ സാരല്യ. എന്റെ വാസുവേട്ടനെന്നോടിത്രേതം സ്നേഹോണ്ടെന്ന് എനിയ്ക്കിപ്പഴാ മനസ്സിലായേ.

    എനിയ്ക്കു വേണ്ടീട്ട. സ്വന്തം അമ്മോടും പെങ്ങളോടും വഴക്കിടാൻ വരേ.” എന്റെ പൊന്നു വാസുവേട്ടൻ…” അവളെന്റെ മുഖം പിടിച്ചു താഴ്ത്തി ഒരു ചൂടുചുംബനം എന്റെ കവിളിലർപ്പിച്ചു.

    ‘ വാസുവേട്ടനെന്നെന്തിനാ വിളിയ്ക്കുന്നേ.” ഞാനാ മുഖം പിടിച്ചുയർത്തി ചോദിച്ചു. ” എനിയ്ക്കിനി വാസുട്ടാന്നു വിളിയ്ക്കാൻ പറ്റത്തില്ല. ഇന്നൊറ്റ ദിവസം കൊണ്ട് .അതയ്ക്ക് എന്റെ കുട്ടൻ വലുതായിപ്പോയി.” ‘ എന്തു വേണേലും വിളിച്ചോ. ഹെന്നാലും ഞാനമ്മയോട്.എന്തൊക്കെയാ പറണേന്ത. എനിയ്ക്കു ഭാന്താരുന്നു.” എന്റെ കണ്ണു നിറഞ്ഞു പോയി ‘ സാരല്യ. എന്റെ മോൻ അറിണേന്താണ്ടല്ലല്ലോ. എന്റെ വാസുവേട്ടനു വേണ്ടീട്ട. ഞാൻ .അമേടേം പെങ്ങടേം കാലേ വീണോളാം. എനിമ്നാരു മടീമില്ല. എനിയ്ക്കു വേണ്ടിയല്ലേ. എന്റെ കുട്ടൻ അവരോടു വഴക്കിട്ടത്.” ‘ വേണ്ട. നീ വീണതുകൊണ്ട് കാര്യാവുല്ല. ഞാൻ തന്നെ മാപ്പു പറയണം.ഇല്ലേൽ എനിയ്ക്കു സമാധാനം കിട്ടില്ല.” ‘ എന്റെ മോൻ വൈഷമിയ്ക്കാതെന്നേ.” അവളെന്റെ ചുണ്ടുകളിൽ വീണ്ടും ഒരു ചൂടുചുംബനം തന്നു. സമാധാനത്തിന്റെ ആ ആശ്ലേഷണം എത നേരം നീണ്ടു നിന്നു എന്നറിഞ്ഞു കൂടാ. മുറ്റത്തു നിന്നും അഛന്റെ ശബ്ദം കേട്ടാണു ഞങ്ങൾ വേർപെട്ടത് എന്റെ മുറിയിൽ നിന്നും മുറ്റം കാണാം. അഛന്റെ കൂടെ ഗണേശനും ഉണ്ടെന്നു തോന്നി. പക്ഷേ അവൻ മുറ്റത്തു കേറാതെ അഛനേ വിട്ടിട്ടു തിരിച്ചു പോയി

    ‘ ആരാ…അഛന്റെ കൂടെ വന്നത്.” ഗീത ചോദിച്ചു. ‘ ഗണേശനാ. പോയി. എന്റെ തേവരേ. അമ്മ അഛനോടു പറയും. ഞാനെങ്ങനെ അഛന്റെ മുഖത്തു നോക്കും.’

    ‘ സാരമില്ലെന്നേ..അഛനൊന്നും തോന്നുല്ല.” ഞങ്ങൾ വീണ്ടും കട്ടിലിൽ അന്യോന്യം കെട്ടിപ്പിടിച്ചിരുന്നു. ആ ഇരുപ്പിനൊരു സുഖമുണ്ടായിരുന്നു. രണ്ടിണക്കിളികളേപ്പോലെ, ഇടയ്ക്കിടയ്ക്ക് കൊക്കുരുമ്മി, തഴുകി അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു. കുറേക്കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. ഞാൻ വാതിൽ തുറന്നു. ആരെങ്കിലും ചോറുമായി വരികയാണെന്നാണു ഞാൻ വിചാരിച്ചത്. കമലയായിരുന്നു. പക്ഷേ കയ്യിലൊന്നുമില്ലായിരുന്നു. ഗീത കട്ടിലിൽ നിന്നെഴുന്നേറ്റു മുഖം കുനിച്ചു നിന്നു. ഒന്നും മിണ്ടാതെ പാത്രങ്ങളെടുത്ത് അവൾ തിരിഞ്ഞു നടന്നു. ഞാൻ വിളിച്ചു.

    ‘ കമലേ…”

    Thudarum