ധൈര്യശാലി അമ്മായി ഭാഗം – 2 (dhairyashaali ammayi bhagam - 2)

ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. പെട്ടെന്നാൺ് അമ്മായിയ്ക്ക് ഭക്ഷണം ശിരസ്സിൽ കയറിയത്. അവർ ചുമക്കാനും തലയിൽ അടിക്കാനും തുടങ്ങി. ‘ വെള്ളം കൊടുക്കാൻ നോക്കിയപ്പോൾ അഞ്ഞെടൂത്തിട്ടില്ല. ഞാനുടനെ അടുക്കളയിലോട്ട് പോയി വെള്ളമെടുത്ത് വരുമ്പോഴേയ്ക്കും കുപ്പിയിൽ നിന്ന് കുറേക്കൂടി ദശമൂലാരിഷ്ടം കുടിച്ച് അമ്മായി വെപ്രാളം മാറ്റി .

ഞാൻ വെള്ളമെടുക്കാൻ മറന്നു പോയടാ. സാരല്യ ഇതോണ്ട് ശരിയായി. പക്ഷെ കൂടിച്ച അരിഷ്ടം ചുമച്ചതിനാലാകാം കുറച്ചൊക്കെ അന്തരീക്ഷത്തിൽ സ്പ്ര അടിച്ച പോലെ . എന്തോ അരിഷ്ടത്തിന്റെ മണം ഇങ്ങിനെയാണോ..!! അച്ഛൻ കുടിക്കാറുള്ള ചാരയത്തിന്റെ മണം പോലെ… ങ്ഹാ ആർക്കറിയാം. അച്ഛൻ കുടിച്ചു കടിച്ചാണ് മരിച്ചത്. പക്ഷെ  കാലത്ത് വേണ്ടുവോളം സമ്പാദിച്ചതിനാൽ ഞങ്ങൾക്കിന്റ് വലിയ മൂട്ടില്ല.  മുഴുവൻ കുടിച്ചവസാനിപ്പിക്കാൻ അമ്മ സമ്മതിച്ചില്ല അതുകൊണ്ട് മാത്രം. അല്ലെങ്കിൽ കുളം തോണ്ടിയേനേ. അതിനാൽ ചാരായത്തിന്റെ മണമേറ്റാൽ എനിയ്ക്കു ഭയമായിരുന്നു.

അമ്മായി വളരെ സാവധാനമാണ് ഭക്ഷണം കഴിയ്ക്കുന്നത്. ഒരു പക്ഷെ വീണ്ടും ശിരസ്സിൽ കയറി പ്രശ്നമുണ്ടാകാതിരിക്കാനാകും. ചുമച്ചു തുമ്മി വശം കെട്ട് ഇപ്പോൾ  അതിന്റെ ലക്ഷണം ആ മുഖത്ത് കാണുന്നുണ്ട്. കണ്ണ് ഒക്കെ  ചുമന്ന് കലങ്ങിയിട്ടുണ്ട്. ഞാൻ ഭക്ഷണം കഴിച്ച് വെറുതെയിരിയ്ക്കുന്ന കണ്ടപ്പോൾ അമ്മായി പറഞ്ഞു.

ങ്ഹാ.. നീ പോയി കൈകഴുകിക്കോ.