മകന്റെ കൂട്ടുകാരൻ

രാവിലേ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു റെഡിയായി നിലക്കുമ്പോള്‍ ആണ് മുറ്റത്ത്‌ ഒരു ബൈക്ക് വന്ന ശബ്ദം കേട്ടത്. പെട്ടന്നു പോയി കതകു തുറന്നു നോക്കി. സ്കൂള്‍ യൂണിഫോമില്‍ ഒരു കുട്ടി. ആരാണ് എന്ന് ആദ്യം മനസിലായില്ല എങ്കിലും ഓര്‍മയിലെ മണിച്ചെപ്പില്‍ നിന്നും ഞാന്‍ അത് ചികഞ്ഞെടുത്തു. മോൻറെ കൂടെ സ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ്. പക്ഷെ  വയസ്സ് 18 ആയി  മോന്റെ അതെ പ്രായം  സ്കൂളില്‍ വെച്ച് ഒന്ന് രണ്ടു പ്രാവശ്യം മോന്‍ പരിചയപെടുത്തിയിട്ടുണ്ട്. ഇവനെന്തിനാ ഈ സമയത്ത് ഇവിടെ വന്നത്. മോനു എന്തെങ്കിലും കുഴപ്പം പറ്റിയോ? ഞാന്‍ ഓടിയെത്തി ചോദിച്ചു.

“എന്താ മോനെ… എന്തിനാ ഈ സമയത്ത് വന്നത്?”

“ഞാന്‍ ബിബിൻ. റ്റിബിൻൻറെ ക്ലാസ്സിലാണ് പഠികുന്നത്.”

അത്രയും അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. “എനിക്കറിയാം മോനെ. ഞാന്‍ സ്കൂളില്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്. നേരത്തെ ദുബായില്‍ ആയിരുന്നു ഇല്ലേ? ഈ വര്‍ഷം മുതലാണ്‌ ഇവിടെ അല്ലേ? എന്തിനാ മോന്‍ ഇപ്പോള്‍ വന്നത്? റ്റിബിൻ എവിടെ?”