കാന്താരി മകൾ (kanthari makal )

പാഷാണം വാങ്ങിക്കാൻ പണമില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണു എനിക്കു വക്കീൽ മാത്തച്ചന്റെ വീട്ടിൽ ഒരു ഡ്രൈവർ പണി കിട്ടിയത്. ഒപ്പിച്ചു തന്നതു ഞാൻ ഡ്രൈവങ് പഠിച്ച സ്കൂളിലെ ഗുരുവും.

“എട ചന്ദ്രാ മാത്തച്ചൻ വക്കീലിന്റെ മോളെ സ്കൂളി കൊണ്ടു വിടണം തിരികെ കൊണ്ടു വരണം. രാവിലെ മിക്കവാറും ആ കൊച്ചു ബസിൽ പോകും. തിരികെ മൂന്നു മണിക്കു കൃത്യമായി സ്കൂളിന്റെ അവിടെ പോയി കാത്തു നിൽക്കണം. കൊച്ചിനെ കൊണ്ടു വരണം ദിവസം അമ്പതു രൂപ തരും. നോക്കീം കണ്ടും

മര്യാദക്കു നിന്നാൽ അവരുടെ ലോറിയിൽ ഒഴിവു വരുമ്പോൾ കേറാം’