ഒരു അനശ്വര പ്രണയം! (Oru Anaswara Pranayam! )

പ്രിയപ്പെട്ടവളെ.. നാം അസ്വതന്ത്രര്‍..

അതു രാമങ്കുട്ടിയുടെ കത്തായിരുന്നു. പാട്ടുപാടുന്ന രാമങ്കുട്ടി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. നല്ല അച്ചടിപോലത്തെ കൈപ്പടയില്‍.

പ്രിയമുള്ള വളെ, നേരില്‍ കാണാനും കണ്ടു സംസാരിക്കാനും പണ്ടത്തെപ്പോലെ സൗകര്യമില്ലാത്തതുകൊണ്ടാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്..ചേച്ചി എന്നെ കണ്ടു. എന്നോടുചോദിച്ചു: ”രാമങ്കുട്ടി ഇപ്പോള്‍ എങ്ങോട്ട് പോയിട്ടാ ഇതിലേ?” എന്ന്. തിടുക്കം ഭാവിച്ച് ഞാന്‍ എന്റെ വീട്ടിലേക്കുപോയി.

നീ അപ്പോള്‍ കുളിക്കുകയായിരുന്നിരിക്കണം. കുളിമുറിയില്‍ നിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദം കേട്ടിട്ട് ഞാന്‍ അങ്ങനെ ഊഹിച്ചു.എന്റെ ഉൽക്കണ്ഠ സഹിക്കാനാവാത്തഹ്ടിനാൽ ഞാൻ വലിഞ്ഞ് കുളിമുറിയുടെ വക്കിലെത്തി ഉളിഞ്ഞു നോക്കി…