പാർവതി തമ്പുരാട്ടി – 1 (Parvathi Thamburaatti - 1)

This story is part of the പാർവതി തമ്പുരാട്ടി (കമ്പി നോവൽ) series

    വൈകീട്ടത്തെ പന്തു കളിയും കഴിഞ്ഞു വീട്ടിലേക്ക് ഞാൻ ഓടി. കാരണം സമയം ഏഴാവുന്നു, വിളക്ക് വെക്കുന്ന സമയം കഴിഞ്ഞു. കളിയുടെ ജ്വരത്തിൽ സമയം ഞാൻ അറിഞ്ഞില്ല. ഇന്ന് ഏതായാലും അമ്മേടെ വഴക്ക് കേൾക്കുന്ന കാര്യത്തിന് ഉറപ്പായി.

    പടിപ്പുര കഴിഞ്ഞു ഉള്ളിലേക്ക് വേഗത്തിൽ നടക്കുമ്പോൾ തുളസിതറയിൽ വിളക്ക് കത്തുന്നുണ്ട്. നടത്തം സ്പീഡിൽ ആക്കി, ഞാൻ നോക്കുമ്പോൾ അമ്മ ഉമ്മറുത്ത് വിളക്ക് വെച്ചു നാമം ചൊല്ലുന്നത് കണ്ടു. ഇനി ഇപ്പോ ഓടിയിട്ട് കാര്യമില്ല. അമ്മയെ സോപ്പിടാൻ എന്തേലും വഴി നോക്കണം.

    ഞാൻ പതിയെ നടന്ന് മുറ്റത്തുള്ള കിണ്ടിയിൽ നിന്നു വെള്ളം എടുത്തു കയ്യും കാലും കഴുകി. പിന്നെ ഉമ്മറത്തു അമ്മയുടെ സൈഡിലായി തിണ്ണയിൽ കയറി ഇരുന്നു. അപ്പോൾ അമ്മ നാമം ജപിച്ചുകൊണ്ട് എന്നെ കണ്ണുരുട്ടി നോക്കുന്നത് ഞാൻ കണ്ടു. പിന്നെ ആ കണ്ണുകൾ അടഞ്ഞു കൈ കൂപ്പി ഇരുന്നു അമ്മ നാമം ജപിച്ചു തുടങ്ങി.