ബ്ലെസ്സിങ് (blessing)

This story is part of the ബ്ലെസ്സിങ് series

    രാവിലെ കുർബാന കഴിഞ്ഞു ജോസച്ചൻ സങ്കീർത്തിയിൽ നിന്നും ഇറങ്ങിയപ്പോൾ കപ്യാർ,ചേട്ടൻ പുറകേ വന്നു ഓർപ്പിച്ചു.

    “അച്ചോ, ആ രണ്ടാം വാർഡിലേ മൂന്നു വീടുകൂടി വെഞ്ചിരിക്കാനുണ്ട്. അത് അച്ചനോട് ചെയ്യാൻ പറ്റുമോ എന്ന് വികാരിയച്ചൻ ചോദിച്ചു. വഴി കാണിക്കാൻ ആ സണ്ണിക്കുഞ്ഞിനോട് ഒരൊമ്പതുമണിയാകുമ്പം വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്.”

    “ശരി, അങ്ങനെയാകട്ടെ” അച്ചൻ മുറിയിലേക്ക് നടന്നു. രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ. പുതിയ പള്ളിയിൽ വന്നിട്ട് നല്ല ആൾക്കാരും വലിയ മൂരാച്ചിയൊന്നും അല്ലാത്ത ഒരു വികാരിയച്ചനും. ഇതിൽ കൂടുതൽ എന്തു വേണം. വീടു വെഞ്ചിരിപ്പ് ആൾക്കാരെ നേരിട്ടു പരിചയപ്പെടാൻ ഒരവസരവുമാണ്. രണ്ടാം വാർഡിന്റെ ഭാഗത്തേക്കെങ്ങും പോയിട്ടു പോലുമില്ല. സണ്ണി കൂട്ടുള്ളതുകൊണ്ടു സാരമില്ല വഴിതെറ്റാതെ വെഞ്ചിരിപ്പും കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്കും തിരിച്ചെത്താമായിരിക്കും. അച്ചൻ മുറിപൂട്ടി കാപ്പി കുടിക്കാനായി നീങ്ങി. കാപ്പി കുടിയെല്ലാം കഴിഞ്ഞ് മുറിയിൽ വന്ന് പത്രമൊന്ന് വായിക്കാനെടുത്തപ്പോഴേക്കും വാതിക്കൽ അതാ സണ്ണി
    “പോകാറായോ, ജോസച്ചാ.”