അമ്മായിയുടെ വീട്ടില് !! ഭാഗം -14 (Ammaayiyude Veettil!! Bhagam-14)

ദിവസങ്ങള് അങ്ങനെ കടന്നു പോയി. രാമേട്ടന് ഞായറാഴ്ച്ച തന്നേ ജോലിസ്ഥലത്തേക്കു

പോയി. ആ വീട്ടിലുള്ളവരുടെ ഇഷ്ടം സമ്പാദിക്കാന് ഞാന് കിണഞ്ഞു പരിശ്രമിച്ചു. കോളേജില് നിന്നും വന്നു കഴിഞ്ഞാല് എളേമ്മ എനിക്ക എന്തെങ്കിലും ജോലി കണ്ടു വെച്ചിരിക്കും. എളേമ്മ പറഞ്ഞ ജോലിയൊക്കെ ചെയ്തുകൊടുത്തു. ഒരിക്കല് തേങ്ങാ പറിച്ചു കൊടുത്തു. വെള്ളം കോരല് എന്റെ ദിനചര്യയായി. വല്ലപ്പോഴും ദൂരെ നിന്നു മാത്രം അഭിരാമിയേ ഞാന് കണ്ടു.

എന്നേ കണ്ടു കഴിഞ്ഞാല് പിന്നെ അവള് ചാടി അടുക്കളയില് കയറും. ഒരു വാക്കു മിണ്ടാന്

പറ്റിയിട്ടില്ല. എങ്കിലും ഞാന് അടുക്കളവശത്തേക്കു തിരിഞ്ഞു കയറിയില്ല. ചായ്പിലും അതിന്റെ വശങ്ങളിലും കഴിഞ്ഞു കൂടി.പക്ഷേ ഒരേയൊരു കുഴപ്പം കലമോളായിരുന്നു. പ്രായവും വളര്ച്ചയും വകവെക്കാതെ അവള് എന്നോടിഴുകിച്ചേരാന് തുടങ്ങി. മീന് വെട്ടുന്നതിന്റെ അടുത്ത് പൂച്ച തഴുകിത്തഴുകി കറങ്ങുന്ന പോലെ അവളെന്നേ ചുറ്റിത്തഴുകാന് തുടങ്ങി. കിള്ളലും സൊള്ളലും കിന്നാരവും. അഭിയേപ്പറ്റി അവള് ഒന്നു രണ്ടു പ്രാവശ്യം സൂചിപ്പിച്ചപ്പോഴൊക്കെ ഞാന് വിഷയം മാറ്റി. ഞാന് അവിടത്തേ പെണ്ണുങ്ങളേ പഞ്ചാരയടിക്കുന്നുവെന്ന് ഒരുത്തര്ക്കും തോന്നരുതല്ലോ.