കേരള കോൾ ബോയ് – 1 (Kerala Call Boy - 1)

ചെറുപ്പത്തിലേ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന എനിക്ക് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടുണ്ട്. ഉപയോഗിക്കുന്ന ഫോണും ബൈക്കും ഉൾപ്പെടെ എല്ലാം ലോൺ എടുത്ത് വാങ്ങിയതാ.

സ്വന്തം വീട് വച്ചു ഒരു കല്യാണം കഴിച്ച് ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ ആയി സുഖമായി ജീവിക്കാൻ സ്വപനം കാണുന്ന ഒരു 24 വയസുകാരൻ ആണ് ഞാൻ. പേർസണൽ ലോൺ എടുത്ത് 10 സെന്റ് സ്ഥലം വാങ്ങി, ഏകദേശം 8 ലക്ഷത്തോളം രൂപ. മാസ ശമ്പളത്തിൽ മുക്കാൽ ഭാഗവും emi അടക്കുന്ന മാസ അവസാനം ദാരിദ്ര്യം രുചിക്കുന്ന ഒരുവൻ.

കോവിഡ് മഹാമാരി ഒരു ഇടിത്തീ പോലെ ആണ് എൻ്റെ ജീവിതത്തിലേക്ക് വന്നത്. കുടുംബത്തിൽ ഉള്ളവർ അവരവരുടെ കാര്യങ്ങൾ മാത്രം നോക്കിയപ്പോൾ കുടുംബത്തിന് വേണ്ടി ജീവിച്ച ഞാൻ ഒറ്റപെടുകയായിരുന്നു.

ജോലി ഇല്ലാതെ കൊച്ചിയിലെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട്. ചുമടെടുത്തും, ആക്രി പെറുക്കി വിറ്റും ഭക്ഷണം കഴിച്ചിട്ടുണ്ട്, എന്നെ പോലെ തന്നെ അനേകായിരം പേര് ഉണ്ടാവും. പക്ഷെ എൻ്റെ സ്ഥിതി വളരെ ദയനീയം ആയിരുന്നു.