കാലം കാത്തുവെച്ച നിധി

വന്ന് വന്ന് ഇപ്പോൾ തീരെ ഉറക്കം ഇല്ലാതെ ആയിരിക്കുന്നു. സമയം 2:30 am കഴിഞ്ഞു. മുൻപൊക്കെ share chat ചെയ്ത് ആസ്വദിച്ചിരുന്ന സമയം. ഇപ്പോൾ share chat മുഴുവൻ fake id കളാണ്. അതുകൊണ്ട് തന്നെ uninstall ചെയ്തു. എന്നിട്ടും ഉറക്കം വരുന്നില്ല.

ഫോൺ എടുത്ത് FB യിൽ കയറിയപ്പോൾ ട്രീസ (name changed) ഓൺലൈനിൽ. ഇവൾ ഒക്കെ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ? 10 കൊല്ലം മുൻപ് കൂടെ പഠിച്ചതാണ്.

അവൾ ആകെ മാറിയിരിക്കുന്നു. അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ. ചെറുപ്പത്തിലേ കാണാൻ കൊള്ളില്ലാത്ത പെൺകുട്ടികൾ വളർന്ന കഴിഞ്ഞാൽ പിന്നെ കണ്ണ് തള്ളിക്കും.

ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ? ഒന്നു മുട്ടി നോക്കിയാലോ? വേണ്ട 10 കൊല്ലത്തിനിടയ്ക്ക് ഇത് വരെ മിണ്ടിട്ടില്ലാ.