കേൾക്കാത്ത ഒരു രാഗം

ഏറെ അടുത്ത സുഹൃത്തുക്കളാണ്‌ ജിഷയും മിനിയും. ഒരാൾക്ക് മറ്റെയാളിന്‍റെ മനസ്സിലുള്ള തീരെ ചെറിയ, ഒരു കുഞ്ഞുറുമ്പിന്‍റെ കുഞ്ഞുമൂക്കിനോളം പോന്ന, വിഷമമോ സന്തോഷമോ പോലും ഒറ്റ നോട്ടം കൊണ്ട് മനസ്സിലാകുന്ന തരത്തിലുള്ള അടുപ്പം. എങ്ങനെ അവർ സുഹൃത്തുക്കളാകാതിരിക്കും? അടുത്തടുത്ത വീടുകളിൽ താമസം. ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പഠനം. ഇരുവരുടെയും വീടുകളിലെ സാമ്പത്തികസ്ഥിതിയും ഏകദേശം സമം. കാഴ്ചയിൽ പോലുമുണ്ടായിരുന്നു അവരിൽ കൂടപ്പിറപ്പുകളെന്നു വരെ തോന്നിച്ചേക്കാവുന്ന ഒരു രൂപസാദൃശ്യം.

ഇങ്ങനെയൊക്കെ ആണെങ്കിലും സമ്പത്തിനെയോ പദവിയെയോ പരിഗണിക്കുന്ന ഒരു സൗഹൃദം അല്ലായിരുന്നു ആ രണ്ടു മാലാഖക്കുട്ടികൾ തമ്മിൽ ഉണ്ടായിരുന്നത്.

*** *** *** ~ *** *** *** ~ *** *** ***

“എടീ കുട്ടിത്തേവാങ്കേ, ഇന്ന് ഡിന്നറിന്‌ ഇങ്ങോട്ട് വരണേ.” മിനി ജിഷയെ ഫോൺ ചെയ്ത് പറയും.

Leave a Comment